നമസ്ക്കാരം സുഹ്രുത്തുക്കളെ എന്നെക്കുറിച്ച് ഞാന്‍ എന്ത് പറയാനാ യാത്ര ചെയ്യുന്നത്,പാട്ടു കേള്‍ക്കുന്നത്,വണ്ടി ഓടിക്കുന്നത്,കൂട്ടുകാരുമായി സല്ലപിക്കുന്നത് അങ്ങനെ ഒത്തിരി ഇഷ്ടങ്ങള്‍ ഉള്ള ഒരു നല്ല സുഹൃത്ത്. മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി.......
ഇനി എത്ര നാള് ഈ യാത്ര,മരണത്തിന്റെ മലക്ക് വരുന്നത് വരെ..കൂടെയുള്ളത് നന്മയും തിന്മയുമണ്.. നാഥന്റെ അടുത്തേക്കുള്ള ഈ യാത്രക്ക് ഒരു മാറ്റമില്ലതന്നെ.........
ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ചിത്രങ്ങളും എന്റെ സുഹ്രുത്ത് സുനിലും(ഫോട്ടോഗ്രാഫര്‍ DTPC KOTTAYAM),ഞാനും കൂടി ക്യാമറയില്‍ പകര്‍ത്തിയതാണ്.
മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം മണ്ണില്‍,
പിറക്കാതിരിക്കല് ആണത് എന്തെളുപ്പം
മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും,
ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്തീടുന്നു
കഥനത്താല്‍ തേങ്ങുന്ന ഹൃദയവുമായി
കരളില്‍ തിരതല്ലും ഓളങ്ങളെ,
തീരത്തിനറിയില്ല മാനത്തിനറിയില്ല
തീരാത്ത നിങ്ങളുടെ വേദനകള്‍.........
പുലര്കാലസൂര്യ്ന്റെ പൊന്പീലികൊണ്ടു
തഴുകി ഉണര്‍ത്താം ഞാന്‍
ആയിരം രാവുകള്‍ കൂട്ടായ് നില്ക്കം
കൈവന്ന പുണ്യമായി നോവുകള്‍
നെഞ്ചോടു ചേര്‍ക്കാം ഞാന്‍
പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
തണലായ് നില്ക്കും ഞാന്‍
ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു തിരിനാള -
മുത്തായ് മാറാം ഞാന്‍.
Nazeeb Muhammed,ninakkai786@gmail.com